john 1-10

                     JOHN CHAPTER 1-10

                                ഈ ബ്ലോഗില്‍ ഞാന്‍ discuss ചെയ്യാന്‍ പോകുന്നത് യോഹന്നാന്‍ എഴുതിയ സുവിശേഷം ഒന്നാം അധ്യായം മുതല്‍ പത്താം അധ്യായം വരെയാണ് . യോഹന്നാന്‍ 1 അധ്യയത്തില്‍ പറയും പോലെ വചനം ദൈവമായി എന്നത് മുതല്‍ പാപികളെ ദൈവം എങ്ങനെ കാണുന്നു എന്നുവരെയുള്ള ഭാഗങ്ങള്‍ നമ്മുക്ക് യോഹന്നാന്‍ 1 അധ്യായം മുതല്‍ പത്താം അധ്യായം വരെ നമ്മുക്ക് കാണാന്‍ കഴിയുന്നു .ഇനി നമ്മുക് വിശദമായി തന്നെ ഓരോ അദ്ധ്യായത്തിലേക്കും പോകാം .


    യോഹന്നാന്‍ 1 

ഇതില്‍ വരുന്ന ഭാഗങ്ങള്‍ വിശദമായി തന്നെ യൂട്യൂബില്‍ ഞാന്‍ അപ്ലോഡ് ചെയ്തിട്ടുണ്ട് .നിങ്ങള്‍ക്കു അതിന്‍റെ ലിങ്ക് ചുവടെ കൊടുത്തിരിക്കാം .  അത് കണ്ട് കേട്ട് മനസിലാക്കാവുന്നതാണ് 

https://youtu.be/NDSpQ5ZegwY

  https://www.youtube.com/watch?v=cR2nHMC_Ius&t=24s

 ഈ രണ്ടു ലിങ്കും സന്ദര്‍ശിച്ചു നോക്കുക. രണ്ടിലും വ്യത്യസ്തമായ രീതിയിലാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത് .

യോഹന്നാന്‍റെ അധ്യായം മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു .

1-18 മുഖവുര

19-34 യോഹന്നാന്‍ സ്നാപകന്‍റെ ശ്രുശുഷകള്‍

35-51 ശിഷ്യന്മാരെ തന്‍റെ മിനിസ്ട്രിയിലേക്ക് വിളിക്കുന്നു

ഈ അധ്യായത്തില്‍ ഏഴ് ടൈറ്റിലാണ് യേശുവിന് നല്‍കിയിരിക്കുന്നത്. അവ

ഏതെന്നല്‍ : 1)വചനം (Vs 1)

2) സത്യവെളിച്ചം (Vs.9)

                            3) ദൈവപുത്രന്‍ (Vs 34,49)

\     4) ദൈവത്തിന്‍റെ കുഞ്ഞാട് (Vs 29,36 )

     5) മിശ്ശിഹ (Vs  41) 

     6)  ഇസ്രയേലിന്‍റെ രാജാവ് (Vs 49) 

           7) മനുഷ്യപുത്രന്‍ (Vs.51)


യോഹന്നാന്‍ 2 

        ഇതില്‍ പറയുന്നതു ഗലീലയിലെ കാനാവിലെ കല്യാണത്തിന് യേശു ക്രിസ്തു

പോകുന്ന കാര്യവും അവിടെ പച്ചവെള്ളത്തെ വീഞ്ഞാക്കുന്ന കാര്യവുമാണ് .

യേശുവിന്‍റെ അമ്മ അവിടെയുണ്ടായിരുന്നു.അവിടെ വീഞ്ഞു തീര്‍ന്ന് പോയപ്പോള്‍

യേശുവിന്‍റെ അമ്മ യേശുവിനോടായി പറഞ്ഞു . ഇവര്‍ക്ക് വീഞ്ഞില്ല എന്ന് .

അപ്പോ യേശു പറഞ്ഞു. '

സ്ത്രീയെ എനിക്കും നിനക്കും തമ്മിലെന്ത് ? എന്‍റെ

നാഴിക ഇതുവരെ വന്നിട്ടില്ല ,

എന്ന് പറഞ്ഞു . അവന്‍റെ അമ്മ പരിചാരകരോട് പറഞ്ഞു.


അവന്‍ നിങ്ങളോട് കല്‍പിച്ചാല്‍ അത് പോലെ ചെയുവിന്‍ .


അവിടെ രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറ് കല്‍പ്പത്രമുണ്ടായിരുന്നു. അതില്‍

വെള്ളം നിറക്കാന്‍ യേശു ആവശ്യപ്പെടുകയാണ്. ഭൃത്യന്മാര്‍ അത് പോലെ ചെയ്തു .

ഈ അനുസരണം മൂലമാണ് അവിടെ വലിയൊരു ദൈവപ്രവര്‍ത്തി നടക്കുവാന്‍

ഇടയായത് . ഈ പച്ചവെള്ളം വിരുന്നുവാഴിക്ക് കൊണ്ട് കൊടുക്കാന്‍ പറഞ്ഞു .

വിരുന്നുവാഴി അത് രുചിച്ചു നോക്കി . വിരുന്നുവാഴി മണവാളനെ നോക്കി

വിളിച്ച് പറഞ്ഞു . എല്ലാവരും മേല്‍ത്തരമായ വീഞ്ഞു ആദ്യം നല്കുന്നു . കുറച്ചു

ലഹരി പിടിച്ച ശേഷം താഴ്ന്ന തരവും നല്‍ക്കാറുണ്ട്.പക്ഷേ നീ നല്ല വീഞ്ഞു

ഇതുവരെയും സൂക്ഷിച്ച്  വെച്ചല്ലോ എന്ന് പറഞ്ഞു . ഈ അത്ഭുതം പ്രവര്‍ത്തിച്ചു കഴിഞ്ഞ ശേഷം

തന്‍റെ ശിഷ്യന്മാരോടും അമ്മയോടും കൂടി കഫര്‍ന്നഹൂമിലേക്ക് പോയി .അവര്‍

അവിടെ ഏതാനും ദിവസം താമസിച്ചു .യെഹൂദരുടെ പെശഹ അടുത്തതിനാല്‍

യേശു ജെറുശലേമിലേക്ക് പോയി .

ജെറുശലേം പള്ളിയില്‍ പലവിധ കച്ചവടം നടക്കുകയായിരുന്നു .

വഴിവാണിഭക്കാരും പൊന്‍വാണിഭക്കാരുമൊക്കെ ഉണ്ടായിരുന്നു.

അവരെയെല്ലാം യേശു ക്രിസ്തു അടിച്ചു പുറത്താക്കി.


പിതാവിന്റെ ആലയം പരിശുദ്ധാലയം എന്ന് അറിയപ്പെടും

എന്ന് പറഞ്ഞു . നിങ്ങള്‍ അതിനെ വ്യവസായശാല ആക്കിയിരിക്കുന്നു


എന്ന് പറഞ്ഞ് പ്രകോപിപിച്ച് ചാട്ടവാറ് കൊണ്ടടിച്ച് എല്ലാവരെയും

പുറത്താക്കി. ഇത് ചെയ്യുവാന്‍ നിനക്കു അധികാരമുണ്ടെന്നതിന് തെളിവ്

എന്താന്നു യെഹൂദന്മാര്‍ ചോദിച്ചു. യേശു മറുപടി പറഞ്ഞു. നിങ്ങള്‍ ഈ

ദേവാലയം നശിപ്പിക്കുക ഞാനത് മൂന്ന് ദിവസം കൊണ്ട് പണിയുമെന്ന്

പറഞ്ഞു . അപ്പോള്‍ ഇവരെല്ലാവരും യേശുവിനെ കളിയാക്കി . 40

വര്‍ഷത്തിനുമേല്‍ എടുത്തു ഇത് പണിയുവാന്‍ .ഇവന്‍ ഇതിനെ

മൂന്ന് ദിവസം കൊണ്ട് പണിയുമെന്നോ ? ഈ അത്ഭുതമെല്ലാം കണ്ടപ്പോള്‍

പലര്‍ യേശുക്രിസ്തുവില്‍ വിശ്വസിച്ചു .പക്ഷേ യേശു ക്രിസ്തു മനുഷ്യരാരെയും

വിശ്വസിച്ചില്ല .കാരണം മനുഷ്യന്‍ വെറും പൊടി എന്നവന്

അറിയാമായിരുന്നു . മനുഷ്യനെ പറ്റി ആരുടേയും സാക്ഷ്യം അവന്

ആവശ്യമായിരുന്നില്ല .

ഇതിന്‍റെ ലിങ്ക് ചുവടെ :

https://youtu.be/O1ZfvJjT0c4


യോഹന്നാന്‍  3

യെഹൂദന്മാരുടെ പ്രമാണിയായ നികോദിമോസ് എന്നൊരു ആളുണ്ടായിരുന്നു .

അവന്‍ രാത്രിയില്‍ യേശുവിന്‍റെഅടുത്തു വന്ന് പറഞ്ഞു.

റബ്ബീ നീ ദൈവത്തില്‍ നിന്നു വന്ന ഒരാളാണെന്ന് ഞാനറിയുന്നു ,

അല്ലെങ്കില്‍ ഈ അത്ഭുതങ്ങളെ ചെയ്യാന്‍ ആര്‍ക്കും കഴിയില്ലലോ എന്നു

പറഞ്ഞു . യേശു പറഞ്ഞു

സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു : വീണ്ടും

ജനിക്കുന്നില്ലായെങ്കില്‍ ഒരുവന് ദൈവരാജ്യം കാണാന്‍ കഴിയത്തില്ല

നികോദിമോസ് ചോദിച്ചു :

അതെങ്ങനെ സാധിക്കും , അമ്മയുടെ ഉദരത്തില്‍ വീണ്ടും

പ്രവേശിച്ചിട്ടു തിരിച്ചു വരുവാന്‍ ഒരു മനുഷ്യനു സാധിക്കുമോ ?


യേശു പ്രതിവദിച്ചു:

ആമേന്‍ ആമേന്‍ സത്യമായി ഞാന്‍ നിന്നോട് പറയുന്നു .

വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തു

പ്രവേശിക്കാന്‍ ആര്‍കും കഴിയുകയില്ല. മാംസത്തില്‍ നിന്നു ജനിച്ചത്

മാംസമാണ് ആത്മാവില്‍ നിന്നു ജനിച്ചത് അത്മാവ് ആകുന്നു . നിങ്ങള്‍

വീണ്ടും ജനിക്കണമെന്ന് പറഞ്ഞതുകൊണ്ട് നീ വിസ്മയിക്കേണ്ടാ. കാറ്റ് അതിനു ഇഷ്ടമുള്ളടുത്തേക്ക് വീശുന്നു. എന്നാൽ അതു എവിടെ നിന്ന് വരുന്നു എവിടേക്ക് പോകുന്നുവെന്ന് നീ അറിയുന്നില്ല.ഇതു പോലെയാണ് ആത്മാവിൽ നിന്ന് ജനിക്കുന്ന ഏവനും.

നികോദിമോസ് ചോദിച്ചു: തെങ്ങനെ സംഭവിക്കും.

യേശു പറഞ്ഞു  നീ ഇസ്രായേലിന്റെ ഗുരുവല്ലേ?  എന്നിട്ട് ഈ കാര്യം നിനക്കറിഞ്ഞൂടെ. സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു : ഞങ്ങൾ അറിയുന്നവയെ പറ്റി സംസാരിക്കുന്നു. കണ്ടവയെ പറ്റി സാക്ഷി പറയുന്നു. എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുന്നില്ല. ഭൌമിക കാര്യങ്ങളെ പറ്റി ഞാന്‍ പറഞ്ഞത്  നിങ്ങള്‍ വിശ്വസിക്കുന്നില്ലയെങ്കില്‍ സ്വര്‍ഗത്തില്‍ നിന്നുള്ളത് നിങ്ങള്‍ എങ്ങനെ വിശ്വസിക്കും. സ്വര്‍ഗത്തില്‍ നിന്നു വന്ന മനുഷ്യപുത്രനല്ലാതെ ഇതുവരെ ആരും സ്വര്‍ഗത്തില്‍ കയറിട്ടില്ല.മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയത് പോലെ തന്നെ വിശ്വസിയ്ക്കുന്നവന്നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടണ്ടിയിരിക്കുന്നു എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ പ്രാപിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനെ പുത്രനെ നല്കുവാന്‍ തക്കവണം ദൈവം ലോകത്തെ സ്നേഹിച്ചു. ലോകത്തെ ശിക്ഷ വിധിക്കുവാനല്ല പ്രതുത  അവന്‍ വഴി ലോകത്തിന് രക്ഷ പ്രാപിക്കുവാനാണ് .അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷ്യ്ക് വിധിക്കപ്പെടുന്നില്ല . തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കാത്തവനോ അവന് ആദ്യമേ ശിക്ഷ നല്‍കപ്പെട്ടിരിക്കുന്നു.അവന് ന്യായവിധി വന്നു കഴിഞ്ഞു.പ്രകാശം ലോകത്തിലേക്കു വന്നിട്ടും  മനുഷ്യന്‍ പ്രകാശത്തെക്കാളും അധികമായി ലോകത്തെ സ്നേഹിച്ചു. കാരണം അവരുടെ പ്രവര്‍ത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവര്‍ത്തികള്‍ വെളിപ്പെടാതിരിക്കേണ്ടതിന് അവന്‍ വെളിച്ചത്തില്‍ വരുന്നതുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്ക് വരുന്നു അങ്ങനെ  അവന്റെ പ്രവര്‍ത്തികള്‍ ദൈവീക ഐക്യത്തില്‍ ചെയ്യുന്നവയെന്നും  വെളിപ്പെടുന്നു.                                                                                                               ഇനി അടുത്തു പറഞ്ഞിരിക്കുന്നത് സ്നാപകന്റെ ദൌത്യം എന്താണ് എന്നതാണ്.ഇതിന് ശേഷം യേശുവും ശിഷ്യന്മാരും യൂദാ ദേശത്തേക്കു പോയി അവിടെ അവന്‍ അവിടെ താമസിച്ചു സ്നാനം നല്കി.സലേമിന് അടുത്തുള്ള എനോനില്‍ സ്നാനം കഴിപ്പിചോണ്ടിരിന്നു .അവിടെ ധാരാളം വെള്ളമുണ്ടായിരുന്നു .ആളുകള്‍ വന്ന് സ്നാനമേറ്റു.അന്ന് യോഹന്നാനെ തടവില്‍ ആക്കിയിരുന്നില്ല.യേശുവിനെ കുറീച് യോഹന്നാന്റെ ശിഷ്യന്മാര്‍ തമ്മില്‍ വാക്ഗ്ധ്വതങ്ങള്‍ ഉണ്ടായി .

  റബ്ബീ യോര്‍ദനക്കരെ നിന്നോട് കൂടി ഇരുന്നവന്‍ നീ സാക്ഷീകരിച്ചവന്‍ തന്നെ .ഇതാ ,ഇവിടെ സ്നാനം നല്‍കുന്നു.എല്ലാവരും അവന്റെ അടുത്തേക്ക് പോവുകയാണ് . 

യോഹന്നാന്‍ പ്രതിവദിച്ചു:

സ്വര്‍ഗത്തില്‍  നിന്നു  കൊടുത്തിട്ടല്ലാതെ മനുഷ്യനു ഒന്നും ലഭിപ്പാന്‍ കഴിയുകേല .ഞാന്‍ ക്രിസ്തുവല്ല പ്രസ്തുത അവന് മുന്നേ സാക്ഷി പറയുവാന്‍ അയക്കപ്പെട്ടവനെന്ന് ഞാന്‍ പറഞ്ഞതില്‍ നിങ്ങള്‍ തന്നെ സാക്ഷികളാണ്. മണവാട്ടിയുള്ളവനാണ് മണവാളന്‍ .അടുത്തു നിന്നു മണവാളനെ ശ്രദ്ധിക്കുന്ന സ്നേഹിതന്‍ ,അവന്റെ അടുത്തു നിന്നു വളരെ സന്തോഷിക്കുന്നു .അതുപോലെ എന്‍റെയീ സന്തോഷം വളരെയധികം പൂര്‍ണമായിരിക്കുന്നു.അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം.ഉന്നതത്തില്‍ നിന്നു വരുന്നവനെല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍ നിന്നു വരുന്നവന്‍ ഭൂമിയുടേതാണ് .അവന്‍ ഭൗമീക കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു.സ്വര്‍ഗത്തില്‍ നിന്നു വന്നവന്‍ എല്ലാവര്ക്കും ഉപരിയാണ് .അവന്‍ കാണുകയും കേട്ടതിനെ പറ്റിയും സാക്ഷി പറയുന്നു .എങ്കിലും അവന്റെ സാക്ഷ്യം ആരും സീകരിക്കുന്നില്ല.അവന്‍റെ സാക്ഷ്യം സീകരിക്കുന്നവന്‍,ദൈവം സത്യവനാണെന്ന് മുദ്ര വയ്ക്കുന്നു. ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു.ദൈവം അളന്നെല്ല ആത്മാവിനെ കൊടുക്കുന്നതു. പിതാവ് പുത്രനെ സ്നേഹിക്കുന്നു .സകലവും അവന്‍റെ കയ്യില്‍ കൊടുത്തുമിരിക്കുന്നു .പുത്രനെ വിശ്വസിക്കുന്നവന് നിത്യജീവനുണ്ട് .പക്ഷേ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല . ദൈവക്രോധം അവന്‍റെമേല്‍ വസിക്കുന്നതേയുള്ളൂ  

ഇതിന്റെ ലിങ്ക് ചുവടെ :

                             https://youtu.be/68Fw3-yL7J4

     യോഹന്നാന്‍ 4

യോഹന്നാണെകള്‍ അധികം പേരെ യേശു സ്നാനപ്പെടുത്തുന്നുവെന്ന് പരീശമാര്‍ അറിഞ്ഞുവെന്ന് കര്‍ത്താവ് അറിഞ്ഞിട്ടു ,വാസ്തവത്തില്‍ ശിഷ്യന്മാര്‍ അല്ലാതെ യേശു ആരെയും സ്നാനപ്പെടൂത്തിയില്ല .അവന്‍ യെഹോദ്യ വീട്ടു  ശമര്യയിലെക്കു പുറപ്പെട്ടു. ശമരിയിലെ ശിക്കാര്‍ എന്ന പട്ടണത്തില്‍ അവരെത്തി യക്കോബ് തന്റെ മകന്‍ ജോസെഫിന് നല്കിയ  വയലിനടുത്താണ് ഈ പട്ടണം.യാക്കോബിന്റെ കിണര്‍ അവിടെയാണ് .  യാത്ര ചെയ്തു ക്ഷീണിച്ച യേശു ആ കിണറിന്റെ കരയിലിരുന്നു.അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു.അപ്പോള്‍ ഒരു സമാര്‍യക്കാരി സ്ത്രീ വെള്ളം കോരുവാന്‍ വന്നു. യേശു അവളോ:: 

                                     എനിക്കു കുടിക്കാന്‍ തരിക

യെന്ന് പറഞ്ഞു. അവന്റെ ശിഷ്യന്‍മാരാകട്ടെ ഭക്ഷണസാധനം മേടിക്കാന്‍ പട്ടണത്തിലേക്കു പോയിരുന്നു. ആ ശമര്യക്കാരി അവനോടു ചോദിച്ചു:

നീ ഒരു യഹൂദനായിരിക്കെ  ശമര്യക്കാരിയായ എന്നോടു വെള്ളം ചോദിക്കുന്നതെന്തു? 

എന്നു ചോദിച്ചു.യഹൂദരും ശമര്യക്കാരും തമ്മില്‍ സംബര്‍ഹര്‍മൊന്നും ഇല്ലാലോ .. യേശു അവളോടു പറഞ്ഞു :

ദൈവത്തിന്‍റെ ദാനംഎന്തെന്നും നിന്നോട് കുടിക്കുവാന്‍ ചോദിക്കുന്നത് ആരെന്നു അറിഞ്ഞിരുന്നുവെങ്കില്‍ നീ അവനോടു ചോദിക്കുകയും അവനില്‍ നിന്നു നീ കുടിക്കുകയും ചെയ്തെനെ.

അവള്‍ അവനോടു പറഞ്ഞു: പ്രഭു ,വെള്ളം കോരന്‍ നിനക്കു പാത്രമില്ല ,കിണറൊ ആഴമുള്ളതുമാണ് പിന്നെ ജീവജലം നിനക് എവിടെന്ന് കിട്ടും .ഈ  കിണര്‍ നമ്മുക്ക് തന്ന യാക്കോബിനെക്കാള്‍ വലിയവണോ നീ.അവന്റെ മക്കള്‍ കന്നുകാലികള്‍ . ഈ കിണറ്റില്‍ നിന്നാണ് വെള്ളം കുടിച്ചത്. 

യേശു പറഞ്ഞു:

ഈ വെള്ളം കുടിക്കുന്നവന് പിന്നേയും ദാഹിക്കും. എന്നാല്‍ ഞാന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന് ഒരു നാളും ദാഹിക്കുകയില്ല .ഞാന്‍ അവന് നല്‍കുന്ന ജലം അവന് നിത്യജീവനിലേക്ക് നയിക്കുന്ന ഒരു അരുവിയാകുന്നു

.അപ്പോള്‍ അവള്‍ പറഞ്ഞു: 

  ആ ജലം എനിക്കു തരിക. മേലില്‍ എനിക്കു ദാഹിക്കുകയില്ലലോ. വെള്ളം കോരുവാന്‍ ഞാന്‍ ഇവിടെ വരികയും വേണ്ടല്ലോ! 

അവന്‍ പറഞ്ഞു : നീ ചെന്നു നിന്റെ ഭര്‍ത്താവിനെ കൂടികൊണ്ട് വരിക.

എനിക്കു ഭര്‍ത്താവില്ല.

യേശു അവളോടു പറഞ്ഞതു : നീ പറഞ്ഞത് സത്യം തന്നെ..നിനക്കു അഞ്ച് ഭര്‍ത്താക്കന്മാര്‍ നിനക്കുണ്ടായിരുന്നു.ഇപ്പോള്‍ ഉള്ളവനോ ഭര്‍ത്താവല്ല. നീ പറഞ്ഞത് സത്യം തന്നെ .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രക്ഷിതാവ്

The skit pointout the 'Jesus love towards us'

Friendship poem