രക്ഷിതാവ്

 നമ്മുടെ രക്ഷിതാവ് 

                 പലപ്പോഴും നാം ചിന്തിക്കാറുണ്ട് , നമ്മുക്ക് എന്തിനാണ് രക്ഷ,എന്തിൽ നിന്നുമാണ് രക്ഷ വേണ്ടത് ? അതൊക്കെ പറയുന്നതിന് മുൻപ് ചില കാര്യങ്ങളെ കുറിച് നാം പറയേണ്ടതായിട്ടുണ്ട് . നമ്മുക്ക് ആദ്യമ കാലഘട്ടത്തിലേക്ക് കടന്നു ചെല്ലാം. ശൂന്യാകാശം എന്താന്നെന്നു പറഞ്ഞാൽ നമ്മുക്കെല്ലാമറിയാം . ഇന്ന് അത് നമുക്ക് നേരിട്ട് കാണാൻ കഴിയുന്ന രീതിയിലേക്ക് ഇന്നത്തെ സാങ്കേതികവിദ്യ വളർന്നിട്ടുണ്ട് . അങ്ങനെ കിടന്നൊരു പ്രദേശമായിരുന്നു ഇന്ന് ഭൂമി ഉൾപ്പെടുന്ന സൗരയുഗമെന്നു നമ്മൾ പഠിച്ചിട്ടുള്ള പ്രദേശങ്ങൾ. അവിടെയുണ്ടായിരുന്ന കുറച്ചു പേരെ നമ്മുക്ക് പരിചയപ്പെടാം.

                  അവിടെ നായകനായി ത്രിയേകദൈവമുണ്ട് .ത്രീയേക ദൈവം എന്ന് പറയുമ്പോൾ 3 എണ്ണം കൂടി ചേരുന്ന ഒന്ന്, അവ ഏതെല്ലാമെന്ന് നോക്കാം   

                                              1 . പിതാവ് 

                                              2 . പുത്രൻ 

                                              3 . പരിശുദ്ധാത്മാവ് 


പക്ഷെ ഇവ മൂന്നും മൂന്ന് വ്യക്തിത്വമാണ് . പക്ഷെ ഇവരെല്ലാവരും കൂടി ചേരുമ്പോൾ മാത്രമേ ഒന്നാകുന്നുള്ളു . അതായതു പിതാവില്ലാതെ പുത്രനും പുത്രനില്ലാതെ പരിശുദ്ധാത്മാവും പരിശുദ്ധമാവില്ലാതെ പിതാവും ഇല്ല. അപ്പോളും മനസിലാവാത്തവർക്കു വേണ്ടി ഒരു ചെറു ചിത്രം താഴെ കൊടുത്തിരിക്കാം, കണ്ടു മനസിലാക്കുക .






ഈ ചിത്രത്തിൽ നാം കാണുന്നുമ്പോൾ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട് . ദൈവം എന്ന് പറയുന്നത് ഇവ മൂന്നും ചേർന്നതാണെന്നു . ഈ ദൈവത്തെ സേവിക്കുവാനായിട്ട് അനേകം ദൂതന്മാരുണ്ടായിരുന്നു. അതിൽ പ്രധാനിയായിരുന്നു ഒരാളുണ്ടായിരുന്നു. നമ്മുടെ ഇന്നത്തെ സാഹചര്യം വെച്ച് പറഞ്ഞാലേ കൂടുതൽ വ്യക്തമാക്കൂ എന്ന് തോന്നുന്നു . ഇപ്പോൾ നമ്മുടെ രാജ്യം തന്നെ എടുത്തു നോക്കിയാൽ ,പ്രസിഡണ്റ്റും പ്രധാനമന്ത്രിയുമുണ്ട് ആരാണ് രാജ്യം ഭരിക്കുന്നത് എന്ന് ചോദിച്ചാൽ പ്രധാനമന്ത്രിയെന്ന് പറയും. പക്ഷെ യഥാർത്ഥമായി രാജ്യം ഭരിക്കുന്നയാൾ പ്രസിഡന്റ് അല്ലെ? പ്രസിഡന്റ് ഒപ്പിട്ടാലല്ലേ ഒരു നിയമം രാജ്യത്തു നിലവിൽ വരൂ ? ഇത് പോലായിരുന്നു സ്വർഗത്തിൽ . ഒരിക്കൽ ദൈവത്തെ സ്തുതിച്ചപ്പോൾ ഈ ദൂതൻ ദൈവത്തിന്റെ മേകളിൽ എത്തി . അപ്പോൾ ഈ ദൂതൻ മനസ്സിൽ വിചാരിച്ചു ഞാൻ ഇപ്പോൾ ദൈവത്തിന്റെയും മുകളിലാണെന്നു. ഇപ്പൊ ദൈവം താഴെയാണെന്നു . അങ്ങനത്തെ ചിന്തയുണ്ടായ ആ നിമിഷം തന്നെ അയാളുടെ ചിറകരിഞ്ഞു വീണു. 

           കുറച്ചു നാള്‍ കഴിഞ്ഞു ദൈവതിനുണ്ടായ ചിന്തയാണ് തന്നെ സ്തുതിക്കാന്‍ ആരുമില്ലലോ എന്ന ചിന്ത. അതിനാല്‍ ദൈവത്തിന്‍റെ മനസിലുണ്ടായ ചിന്ത മൂലം ഉളവായവരാണ് മനുഷ്യര്‍.ഇങ്ങനെ ബ്ലോഗ് എഴുതാമെന്ന ചിന്ത പോലും ദൈവത്തില്‍ നിന്നെന്നാ ഞാന്‍ വിചാരിക്കുന്നെ. എനിക്ക് എന്നെ കൊണ്ട് എന്തു ചെയ്യാനോക്കും ദൈവസന്നിധിയില്‍ എന്നു മാത്രമേ ഞാന്‍ ചിന്തിക്കുണോളു.  അപ്പോ ദൈവത്തിന്‍റെ ചിന്തയിലുണ്ടായവരാ മനുഷ്യര്‍. അതുകൊണ്ട് തന്നെ നിന്റെ ജീവിതം ഒരു വേസ്റ്റല്ലാ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

The skit pointout the 'Jesus love towards us'

Friendship poem